ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള കൊവിഡ് പരിശോധന കിറ്റുകള്‍ അതിവേഗ രോഗ നിര്‍ണയത്തിനുള്ളതല്ലെന്ന് ഐസിഎംആര്‍. എണ്‍മ്പത് ശതമാനം രോഗികളില്‍ മാത്രമാണ് ആന്‍റിബോഡി ദൃശ്യമാകുന്നത്. അതിനാല്‍ റാപ്പിഡ് ആന്‍റിബോഡി പരിശോധന കിറ്റുകള്‍ രോഗനിര്‍ണയത്തിന് ഉപയോഗക്കാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് തീവ്രമേഖലയില്‍ രോഗവ്യാപനത്തിന്‍റെ തോത് അറിയാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
ചൈനയില്‍ നിന്നെത്തിയ പരിശോധന കിറ്റുകള്‍ കൊവിഡിന്‍റെ തോത് മനസിലാക്കാനെന്ന് ഐസിഎംആര്‍
റാപ്പിഡ് ആന്‍റിബോഡി പരിശോധന കിറ്റുകള്‍ അതിവേഗ രോഗനിര്‍ണയത്തിനുള്ളതല്ലെന്ന് ഐസിഎംആര്‍.
ചൈനയില്‍ നിന്നെത്തിയ പരിശോധന കിറ്റുകള്‍ കൊവിഡ് തോത് മനസിലാക്കാന്‍ മാത്രമെന്ന് ഐസിഎംആര്‍
പരിശോധന കിറ്റ് ഉപയോഗിച്ച് 24 പരിശോധനകള്‍ നടത്തി. ഇതില്‍ 14 എണ്ണം തൃപ്‌തികരമായിരുന്നെന്നും ഐസിഎംആര്‍ മുതിര്‍ന്ന ശാസ്‌ത്രജ്ഞന്‍ രാമന്‍ ആര്‍. പറഞ്ഞു. അഞ്ച് ലക്ഷം റാപ്പിഡ് ആന്‍റിബോഡി പരിശോധന കിറ്റുകളാണ് വ്യാഴാഴ്‌ച വൈകുന്നേരം ചൈനയില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്.