കേരളം

kerala

ETV Bharat / bharat

ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിരവധി അളുകൾ നഗരത്തിൽ കുടിയേറിയിട്ടുണ്ടെന്നും ഈ സാഹചര്യം മുതലെടുത്ത് കുടിയേറ്റക്കാരുടെ രൂപത്തിൽ സംസ്ഥാനത്ത് പ്രവേശിച്ച് ആക്രമണം നടത്താനാണ് ഭീകരരുടെ ശ്രമമെന്നും വ്യത്തങ്ങൾ അറിയിച്ചു.

intelligence department suspected  Praveen Soodh  Terrorists planning to attack on Bengaluru:  രഹസ്യാന്വേഷണ വിഭാഗം  കൊവിഡ് ലോക്ക് ഡൗൺ  ബെംഗളൂരു
ബെംഗളൂരുവിനെ ആക്രമിക്കാൻ ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം

By

Published : Jul 28, 2020, 10:15 AM IST

Updated : Jul 28, 2020, 10:21 AM IST

ബെംഗളൂരു: ബെംഗളൂരുവിൽ ആക്രമണത്തിന് ഭീകരർ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം. ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഐജിയും ഡിജിപിയുമായ പ്രവീൺ സൂദും മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും വീഡിയോ കോൺഫറൻസ് വഴി ഇന്‍റലിജൻസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് നിരവധി അളുകൾ നഗരത്തിൽ കുടിയേറിയിട്ടുണ്ടെന്നും ഈ സാഹചര്യം മുതലെടുത്ത് കുടിയേറ്റക്കാരുടെ രൂപത്തിൽ സംസ്ഥാനത്ത് പ്രവേശിച്ച് ആക്രമണം നടത്താനാണ് ഭീകരരുടെ ശ്രമമെന്നും വ്യത്തങ്ങൾ അറിയിച്ചു.

മുൻകരുതൽ നടപടിയെന്ന നിലയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി ബെംഗളൂരു നഗരത്തിൽ താമസിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ പ്രവീൺ സൂദ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എടി‌എസ്, എൻ‌ഐ‌എ എന്നിവ സംയുക്തമായാണ് അന്വേഷണം നടത്തുക, കൂടാതെ കർണാടകയിലെയും കേരളത്തിലെയും ഐസിസ് അംഗങ്ങളെയും കണ്ടെത്താൻ ശ്രമം നടത്തുന്നുണ്ട്.

എടി‌എസും എൻ‌ഐ‌എയും തമിഴ്‌നാട് പൊലീസുമായി സഹകരിക്കുകയും സംഭവത്തിൽ രഹസ്യമായി അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനകം, ചില ഐ.എസ് അംഗങ്ങളെ എൻ‌ഐ‌എ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് എടി‌എസും എൻ‌ഐ‌എയും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് ലഭിക്കുന്ന വിവരങ്ങൾ കൈമാറി അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്.

Last Updated : Jul 28, 2020, 10:21 AM IST

ABOUT THE AUTHOR

...view details