കേരളം

kerala

ETV Bharat / bharat

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു - army

മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ഭീകര സംഘത്തെയാണ് സുരക്ഷ സേന വധിച്ചത്. തോക്കുകളും സ്ഫോടന വസ്തുക്കളും സൈന്യം പിടിച്ചെടുത്തു

പിടിഐ പുറത്തുവിട്ട ചിത്രം

By

Published : Jun 7, 2019, 9:55 AM IST

ശ്രീനഗര്‍: പുല്‍വാമയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷ സേന വധിച്ചു. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ഭീകര സംഘത്തെയാണ് സുരക്ഷ സേന വധിച്ചത്. മരണപ്പെട്ടവരുടെ കൈവശം ഉണ്ടായിരുന്ന തോക്കുകളും സ്ഫോടന വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.

കൊല്ലപ്പെട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ പക്കല്‍ നിന്ന് ഒരു സര്‍വ്വീസ് റൈഫിളും സേന കണ്ടെത്തിയിട്ടുണ്ട്. ഭീകരസംഘടനയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം ഇയാളെ വധിക്കാന്‍ സാധിച്ചുവെന്നാണ് സൈന്യം അവകാശപ്പെടുന്നത്. സ്ഥലത്ത് ഭീകരര്‍ ക്യാമ്പ് ചെയ്യുന്നു എന്ന സന്ദേശത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതലാണ് സൈന്യം പുല്‍വാമയില്‍ തിരച്ചില്‍ ആരംഭിച്ചത്. ഇവിടെ ഇപ്പോഴും രണ്ട് ഭീകരര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൈന്യം പുറത്ത് വിടുന്ന വിവരം.

ABOUT THE AUTHOR

...view details