കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ ഭീകരര്‍ രണ്ട് പേരെ തട്ടികൊണ്ട് പോയി; ഒരാളെ വധിച്ചു

കശ്മീര്‍ ഭേദഗതി ബില്ലിന് ശേഷം സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ആദ്യ അക്രമ സംഭവമാണിത്

കാശ്മീരില്‍ ഭീകരര്‍ രണ്ട് പേരെ തട്ടികൊണ്ട് പോയി ;ഒരാളെ വധിച്ചു.

By

Published : Aug 27, 2019, 2:45 PM IST

ശ്രീനഗര്‍:കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പേരെ ഭീകരര്‍ തട്ടികൊണ്ടു പോവുകയും ഒരാളെ വധിക്കുകയും ചെയ്‌തു. രജൗരി സ്വദേശിയായ അബ്‌ദുല്‍ ഖാദര്‍ കോഹ്‌ലി, ശ്രീനഗര്‍ സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് എന്നിവരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതില്‍ അബ്‌ദുല്‍ ഖാദര്‍ കോഹ്‌ലിയെ വെടിയേറ്റു മരിച്ച നിലയില്‍ പിന്നീട് സുരക്ഷാസേന കണ്ടെത്തുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370ന് ഭേദഗതി വരുത്തിയതിനു ശേഷം സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ആദ്യ ഭീകരാക്രമണമാണിത്. കശ്‌മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കഴിഞ്ഞ ദിവസം അയവ് വരുത്തിയെങ്കിലും സാധാരണ ജീവിതം ഇനിയും സാധ്യമായിട്ടില്ല.

ABOUT THE AUTHOR

...view details