കേരളം

kerala

ETV Bharat / bharat

ബോധ്‌ഗയ സ്‌ഫോടനത്തിന് ഉത്തരവാദിയായ തീവ്രവാദി ചെന്നൈയിൽ അറസ്റ്റിൽ

സ്ഫോടനത്തിൽ മുജാഹിദീൻ സംഘടനയിലെ അഞ്ച് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയും എല്ലാവർക്കും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു.

By

Published : Sep 10, 2019, 2:50 PM IST

ബോധ്‌ ഗയ സ്‌ഫോടനത്തിന് ഉത്തരവാദിയായ തീവ്രവാദി ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ:2013ൽ ബീഹാറിലെ ബോധ്ഗയയിൽ നടന്ന സ്‌ഫോടനത്തിലെ പ്രധാന തീവ്രവാദി ചെന്നൈയിൽ അറസ്റ്റിൽ. സ്ഫോടനത്തിൽ മുജാഹിദീൻ സംഘടനയിലെ അഞ്ച് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയും എല്ലാവർക്കും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ ഉൾപ്പെട്ട മറ്റ് ഭീകരരെ ബീഹാർ പൊലീസ് തിരയുകയായിരുന്നു. മൊബൈൽ രേഖകളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി ഷെയ്ഖ് ആസാദുല്ല ചെന്നൈയിലെ നീലങ്കരായ്ക്ക് സമീപം ഒളിച്ചിരിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടന്ന തെരച്ചിലിൽ അസാദുളളയെ പൊലീസ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details