ഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ തീവ്രവാദ സംഭവങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുള്ളതായി കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. 2019 ഓഗസ്റ്റ് 5 ന് ശേഷം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതായി രാജ്യസഭയിൽ ജി കിഷൻ റെഡ്ഡി അറിയിച്ചു. 2019 ഓഗസ്റ്റ് മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്തിന്‍റെ ഉൾപ്രദേശത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ല. കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഭീകര സംഭവങ്ങൾ കുറഞ്ഞതായും അദ്ദേഹം രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ എണ്ണം, തീവ്രവാദ ഭീഷണി നേരിടാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികൾ എന്നിവയെക്കുറിച്ച് രാജ്യസഭാ എംപി എംവി ശ്രേയാംസ് കുമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ജമ്മു-കശ്മീരില്‍ തീവ്രവാദ സംഭവങ്ങൾ ഗണ്യമായി കുറഞ്ഞു: ജി കിഷൻ റെഡ്ഡി
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ തീവ്രവാദ സംഭവങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുള്ളതായി വിദേശകാര്യ മന്ത്രി ജി.കിഷന്‍ റെഡ്ഡി രാജ്യസഭയിൽ അറിയിച്ചു
തീവ്രവാദ സംഭവങ്ങളുടെ എണ്ണം സംബന്ധിച്ച് അദ്ദേഹം മറുപടിയില്‍ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. 29.06.2018 മുതൽ 04.08.2019 വരെ 455 തീവ്രവാദ സംഭവങ്ങളാണ് നടന്നത്. 2019 ഓഗസ്റ്റ് 5 ന് ശേഷം 05.08.2019 മുതൽ 09.09.2020 വരെ സംഭവങ്ങളുടെ എണ്ണം 211 ആയി കുറഞ്ഞു. 05.08.2019 മുതൽ 09.09.2020 വരെയുള്ള കാലയളവിൽ രാജ്യത്തിന്‍റെ ഉൾപ്രദേശത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് റെഡ്ഡി അറിയിച്ചു. ഭീകരതയെ ചെറുക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ദേശവിരുദ്ധ സംഘടനകള്‍ക്കെതിരെ നിയമം കർശനമായി നടപ്പിലാക്കുക, തീവ്രവാദ സംഘടനകൾ ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങി സര്‍ക്കാര്‍ നയങ്ങളും മറ്റും അദ്ദേഹം രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.