ജമ്മുകാശ്മീരിലെ നിയന്ത്രണ രേഖ വഴിയുള്ള വ്യാപാരബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം. വ്യാപാരത്തിന്‍റെ മറവില്‍ അനധികൃത ആയുധക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, വ്യാജ കറന്‍സി വിതരണം തുടങ്ങിയവ നടക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി.
നിയന്ത്രണ രേഖ വഴിയുള്ള വ്യാപാരത്തിന് വിലക്ക് - നിയന്ത്രണരേഖ
വ്യാപാരത്തിന്‍റെ മറവില്‍ രാജ്യവിരുധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിലക്ക്
അതിര്‍ത്തിയില്‍ നടക്കുന്ന വ്യാപാരങ്ങളുടെ പിന്നില്‍ കൂടുതലായും നിരോധിത ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള വ്യക്തികളാണെന്ന് എന്‍ഐഎയുടെ റിപ്പോര്‍ട്ടും അടുത്തിടെ പുറത്ത് വന്നിരുന്നു. പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ ഇത്തരത്തില്‍ അനധികൃതമായി അതിര്‍ത്തി കടന്നെത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ബാരാമുല്ലയിലെ സലാമാബാദിലും പൂഞ്ചിലെ ചക്കൻദാ ബാഗും കേന്ദ്രീകരിച്ചാണ് അതിര്‍ത്തിയിലെ വ്യാപാരം നടന്നിരുന്നത്. ആഴ്ചയില്‍ നാല് ദിവസമാണ് പ്രധാനമായും വ്യാപാരം നടക്കുന്നത്.