ഹൈദരാബാദ്: ഇരുപത്തിയാറുലക്ഷം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ച സുഡാൻ സ്വദേശി പിടിയിൽ. കുവൈത്തിൽ നിന്നും ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ സുഡാനുകാരനായ ഇയാളെ ഹൈദരാബാദ് കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് (എ.ഐ.യു) സംഘമാണ് പിടികൂടിയത്. 193.700 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
തെലങ്കാനയിൽ 26 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു
193.700 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്
തെലങ്കാനയിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തു
സുഡാൻ സ്വദേശിയായ ഹിരാ മുഹമ്മദ് ഉസ്മാൻ അബാഷറാണ് സ്വർണം കടത്താൻ ശ്രമിച്ചതിന് പിടിയിലായത്.