തെലങ്കാനയില്‍ ടിആർഎസ് മുന്നേറ്റം. 17 ലോക്സഭാ മണ്ഡലങ്ങളിൽ ഒമ്പത് സീറ്റുകളിൽ ലീഡുമായി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ ടിആർഎസ് മുന്നിട്ടു നിൽക്കുന്നു. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ ബിജെപിയാണ് തെലങ്കാനയിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ തവണ നേടിയ മൽക്കജ്ഗിരിയിൽ ടിആർഎസ് നിൽക്കുന്നുണ്ടെങ്കിലും അദിലാബാദ്, കരിംനഗർ, നിസാമാബാദ്, സെക്കന്ദ്രാബാദ് തുടങ്ങിയ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുമായാണ് ഇത്തവണ ബിജെപി കുതിക്കുന്നത്.
തെലങ്കാനയിൽ ടിആർഎസ് - ടിആർഎസ്
ഒമ്പത് സീറ്റുകളിൽ ടിആർഎസ്, നാല് സീറ്റുകളിൽ ബിജെപി, മൂന്നിടത്ത് കോൺഗ്രസ്, ഒരിടത്ത് എംഐഎം എന്നിങ്ങനെയാണ് തെലങ്കാനയിലെ കണക്കുകൾ
മൂന്ന് സീറ്റുകളിൽ ലീഡ് നേടി കോൺഗ്രസും തെലങ്കാനയിൽ പോരാട്ടം കനപ്പിക്കുന്നു. കഴിഞ്ഞ തവണ ജയിച്ച നാൽഗോണ്ടക്ക് പുറമെ മൽകജ്ഗിരി, ചെവെല്ല, ഭോംഗിർ, തുടങ്ങിയ മണ്ഡലങ്ങളിലാണ് കോൺഗ്രസിന്‍റെ മുന്നേറ്റം നടക്കുന്നത്. ഹൈദരാബാദിൽ വ്യക്തമായ മുൻതൂക്കമുള്ള എംഐഎം പാർട്ടി ഇത്തവണയും അവിടെ സീറ്റ് നിലനിർത്തും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ജയിച്ച ടിആർഎസ് ഇത്തവണ 13 സീറ്റുകളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് ഇവിടെ കെസിആറിന്‍റെ പാർട്ടിക്ക് തിരിച്ചടിയായത്.