ഹൈദരാബാദ്: ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കോസ്യുസ്‌കോ കീഴടക്കി അംഗോത് തുകാരം. തെലങ്കാനയിൽ നിന്നുള്ള യുവ പർവതാരോഹകനാണ് അംഗോത്. മാർച്ച് 10നാണ് കോസ്യുസ്‌കോ കൊടുമുടിയിൽ ഓസ്ട്രേലിയൻ കൂട്ടരോടൊപ്പം അംഗോത് എത്തിയത്. ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ഈ യുവതാരം.
ഓസ്‌ട്രലിയൻ കൊടുമുടിയിൽ മുത്തമിട്ട് അംഗോത് തുകാരം
അംഗോത് തുകാരം എന്ന യുവ പർവതാരോഹകൻ തെലങ്കാന സ്വദേശിയാണ്
Telangana
2018 ജൂലൈയിൽ ആഫ്രിക്കയിലെ കിളിമാഞ്ചാരോ പർവതത്തിന്‍റെ 19,308 അടി ഉയരം അംഗോത് കീഴടക്കിയിരുന്നു. 2019 മെയ്യിൽ എവറസ്റ്റ് കൊടുമുടിയുടെ 29,029 അടി ഉയരവും ജൂലൈയിൽ റഷ്യയിലുള്ള എൽബ്രസ് പർവതവും ഈ വർഷം ജനുവരിയിൽ തെക്കൻ അമേരിക്കയിലെ അകോൻകാഗ്വ പർവതവും അംഗോത് കീഴടക്കിയിരുന്നു.