കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ ഒക്ടോബർ 22 വരെ മഴ തുടരും

ഒക്ടോബർ 22 വരെ ഇടിമിന്നലോടു കൂടി കനത്ത മഴ പെയ്യുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്

By

Published : Oct 20, 2020, 6:59 AM IST

Telangana to receive heavy rains  Telangana to rain till October 22  IMD on Telangana rains  India Meteorological Department  Hyderabad rains  തെലങ്കാനയിൽ ഒക്ടോബർ 22 വരെ മഴ തുടരും  തെലങ്കാനയിൽ മഴ തുടരും  തെലങ്കാനയിൽ മഴ
തെലങ്കാന

ഹൈദരാബാദ്: തെലങ്കാനയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 22 വരെ ഇടിമിന്നലോടു കൂടി കനത്ത മഴ പെയ്യുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കനത്തമഴയെ തുടർന്ന് മുസി നദിയുടെ തീരത്തുള്ള നിരവധി വീടുകൾ വെള്ളത്തിനടിയിലായി. നഗരപ്രദേശത്ത് മുപ്പതോളം കാറുകളും ട്രക്കുകളും ഒഴുകിപ്പോയതായി ജില്ലാ അഡ്മിനിസ്ട്രേറ്റർ അമോയ് കുമാർ പറഞ്ഞു. 20 വർഷത്തിന് ശേഷമാണ് ഹൈദരാബാദിൽ അതിരൂക്ഷമായ മഴ രേഖപ്പെടുത്തുന്നത്.

ABOUT THE AUTHOR

...view details