ഹൈദരാബാദ്: തെലങ്കാനയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,196 ആയി ഉയർന്നു. തുടർച്ചയായി ഹൈദരാബാദിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി കണ്ടെത്തിയ 33 രോഗികളിൽ 26 പേരും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പരിധിയിൽ നിന്നുള്ളവരാണ്. ഇതിൽ ഏഴ് പോസിറ്റീവ് കേസുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയവരാണ്. ഇതിൽ തന്നെ നാല് തൊഴിലാളികൾ യാദാദ്രി ഭുവനഗിരി ജില്ലയിൽ നിന്നുളളവരാണ്. തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ദിവസങ്ങളായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനത്തെ മൂന്ന് സംസ്ഥാനങ്ങളിൽ യാദാദ്രിയും ഉൾപ്പെട്ടിരുന്നു.
തെലങ്കാനയിൽ 33 പുതിയ കൊവിഡ് കേസുകൾ - GHMC
ശനിയാഴ്‌ച 30 പോസിറ്റീവ് കേസുകളും പുതുതായി 33 കേസുകളും റിപ്പോർട്ട് ചെയ്‌തതോടെ ഈ രണ്ടു ദിവസങ്ങളിലായി മാത്രം 63 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്‌ചകളിൽ തെലങ്കാനയിലെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായിരുന്നെങ്കിലും ശനിയാഴ്‌ച 30 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഈ രണ്ടു ദിവസങ്ങളിൽ മാത്രം 63 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ ആകെ മരണസംഖ്യ 30 ആയി തുടരുന്നു. അതേ സമയം, കഴിഞ്ഞ ദിവസം ആരും രോഗമുക്തി നേടിയിട്ടില്ല. തെലങ്കാനയിൽ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടവർ 751 പേരാണ്. 415 രോഗികൾ ചികിത്സയിൽ കഴിയുകയാണ്. അതേസമയം, കഴിഞ്ഞ 14 ദിവസങ്ങളിലായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 24 ആണ്. സംസ്ഥാനത്തെ 14 ജില്ലകളെ ഓറഞ്ച് സോണിൽ നിന്നും ഗ്രീൻ സോണിലേക്കും മൂന്ന് ജില്ലകളെ റെഡ് സോണിൽ നിന്ന് ഓറഞ്ച് സോണിലേക്കും മാറ്റണമെന്ന് തെലങ്കാന സർക്കാർ കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഹൈദരാബാദ്, രംഗ റെഡ്ഡി, മെഡ്‌ചൽ എന്നിവയാണ് സംസ്ഥാനത്തിലെ മൂന്ന് റെഡ് സോൺ ജില്ലകൾ.