ഹൈദരാബാദ്:തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,536 പുതിയ കൊവിഡ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 2,42,506 കൊവിഡ് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകളിൽ 2,21,992 കൊവിഡ് മുക്തിയും 1,351 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവിൽ 17,742 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,421 പേരാണ് രോഗമുക്തരായി. 45,021 സാമ്പിളുകളാണ് പുതിയതായി പരിശോധിച്ചത്. തെലങ്കാനയിൽ നിലവിൽ 14,915 പേരാണ് ക്വാറന്‍റൈനിൽ കഴിയുന്നത്.
തെലങ്കാനയില്‍ 1,536 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Covid updatrs
സംസ്ഥാനത്ത് നിലവിൽ 17,742 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,421 പേരാണ് രോഗമുക്തരായത്.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,310 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 82,67,623 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 490 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചതോടെ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,23,097 ആയി. രോഗബാധിതരിൽ 76 ലക്ഷത്തിലധികം പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,323 പേർ കൂടി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 76,03,121 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ 5,41,405 പേരാണ് ചികിത്സയിൽ കഴിയുന്നത്.