ഹൈദരാബാദ്: തെലങ്കാനയിൽ 2,751 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,20,166 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ ഒൻപത് പേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 808 ആയി.
തെലങ്കാനയിൽ 2,751 പേർക്ക് കൂടി കൊവിഡ് - തെലങ്കാന
ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,20,166 ആയി. സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 808 ആണ്. ഇതുവരെ 89,350 പേര്‍ രോഗമുക്തി നേടി
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപൽ കോർപറേഷൻ (432) കരീംനഗർ (192), രംഗറെഡി (185), നൽഗൊണ്ട (147), ഖമ്മം (132), മേച്ചൽ മൽക്കാജിരി (128), നിസാമാബാദ് (113) സൂര്യപേട്ട് (111) എന്നിങ്ങനെയാണ് കണക്ക്. ഒറ്റ ദിവസത്തിൽ 62,300 സാമ്പിളുകൾ പരിശോധിച്ചു. ആകെ പരിശോധനക്ക് വിധേയമാക്കിയ സാമ്പിളുകളുടെ എണ്ണം 12,66,643 ആണ്. അതേസമയം തെലങ്കാനയിൽ മരണനിരക്ക് 0.67 ശതമാനവും ദേശീയ തലത്തിൽ 1.81 ശതമാനവുമാണ്. ഇതുവരെ 89,350 രോഗമുക്തി നേടി. 30,008 പേർ നിലവിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് വീണ്ടെടുക്കൽ നിരക്ക് 74.3 ശതമാനവും രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 76.49 ശതമാനവുമാണ്.