കേരളം

kerala

ETV Bharat / bharat

തബ് ലീഗില്‍ പങ്കെടുത്തത് മറച്ചുവച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ് - ഐസൊലേഷന്‍

ഡല്‍ഹിയില്‍ നടന്ന തബ് ലീഗില്‍ പങ്കെടുത്ത കാര്യം മറച്ചുവച്ചതിനാണ് കേസ്. ഇയാള്‍ ഗാന്ധി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ജാങ്കോൺ പൊലീസ് ഇന്‍സ്‌പെക്‌ടർ ഡി മല്ലേഷ് പറഞ്ഞു.

Telangana official test  COVID-19  COronavirus outbreak  Coronavirus pandemic  Telangana COVID-19 cases  തബ് ലീഗ്  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  തെലങ്കാന  ഹൈദരാബാദ്  ഐസൊലേഷന്‍  പൊലീസ്
തബ് ലീഗില്‍ പങ്കെടുത്തത് മറച്ചുവച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്

By

Published : Apr 5, 2020, 12:14 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. ഡല്‍ഹിയില്‍ നടന്ന തബ് ലീഗില്‍ പങ്കെടുത്ത കാര്യം മറച്ചുവച്ചതിനാണ് കേസ്. ഇയാള്‍ ഗാന്ധി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ജാങ്കോൺ പൊലീസ് ഇന്‍സ്‌പെക്‌ടർ ഡി മല്ലേഷ് പറഞ്ഞു.

ജില്ലാ ഗ്രാമ വികസന ഓഫീസിലെ ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച് 15ന് നിസാമുദ്ദീനില്‍ നടന്ന തബ് ലീഗില്‍ പങ്കുടത്തിരുന്നു. അനുമതിയോ ലീവോ വാങ്ങാതെയാണ് ഇയാള്‍ പോയത്. മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തിയ ഇയാള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഓഫീസില്‍ പോയിരുന്നു.

ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തുവര്‍ പൊലീസുമായോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായൊ ബന്ധപ്പെടണമെന്ന് കഴിഞ്ഞ ദിവസം തെലങ്കാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ എത്തിയവരെ കൊവിഡ് പരിശോധനയും നടത്തിയിരുന്നു. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് തബ് ലീഗില്‍ പങ്കെടുത്തത്. തെലങ്കാനയില്‍ 229 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details