ഹൈദരാബാദ്: തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവിന് കൊവിഡ്
തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവുവിന് കോവിഡ് ബാധ
തെലങ്കാനയിൽ ശനിയാഴ്ച 2511 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,38,395 ആയി. പുതുതായി 11 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 877 ആയി ഉയർന്നു. നിലവിൽ 32,915 പേരാണ് ചികിത്സയിലുള്ളത്. 1,04,603 പേർ ഇതുവരെ രോഗമുക്തി നേടി. 75.5 ശതമാനമാണ് തെലങ്കാനയിലെ രോഗമുക്തി നിരക്ക്.
Last Updated : Sep 5, 2020, 1:22 PM IST