ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന കേസില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ്. തെലങ്കാന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഫെബ്രുവരി 12 ന് ഹാജരാകാനാണ് ഉത്തരവ്.
തെരഞ്ഞെടുപ്പ് ചട്ടലംഘനം; ജഗൻ മോഹൻ റെഡ്ഡി നേരിട്ട് ഹാജരാകണമെന്ന് കോടതി - ഹൈദരാബാദ്
2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ റാലിയിൽ പൊരുമാറ്റ ചട്ടം ലംഘിച്ചുവെന്ന കേസിലാണ് തെലങ്കാന പ്രത്യേക കോടതിയുടെ ഉത്തരവ്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നേരിട്ട് ഹജരാകണമെന്ന് കോടതി
2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ദേശീയപാത -65 ൽ അനധികൃത റാലി നടത്തി തെരഞ്ഞെടുപ്പ് പൊരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തെലങ്കാന കൊടട പൊലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് മുഖ്യമന്ത്രിയോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.