ഹൈദരാബാദ്: കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ ബി. സന്തോഷ് ബാബുവിന്‍റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു കൈമാറി. സൂര്യപ്പേട്ടിലുള്ള സന്തോഷ് ബാബുവിന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി നാല് കോടി രൂപയുടെ ചെക്ക് സന്തോഷ് ബാബുവിന്‍റെ ഭാര്യ സന്തോഷിക്ക് കൈമാറി. സന്തോഷിന്‍റെ മാതാപിതാക്കള്‍ക്ക് ഒരു കോടിയുടെ ചെക്കും മുഖ്യമന്ത്രി കൈമാറി.
കേണല്‍ ബി. സന്തോഷ് ബാബുവിന്‍റെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം തെലങ്കാന മുഖ്യമന്ത്രി കൈമാറി.
സൂര്യപ്പേട്ടിലുള്ള കേണല്‍ സന്തോഷ് ബാബുവിന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അഞ്ച് കോടി രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി.
പണം സന്തോഷിന്‍റെ മകളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. സന്തോഷിക്ക് സര്‍ക്കാര്‍ ജോലി നല്‍കികൊണ്ടുള്ള നിയമന ഉത്തരവും ബഞ്ചാര ഹില്ലില്‍ 711 സ്ക്വയര്‍ ഫീറ്റിലുള്ള വീടിന്‍റെ ആധാരവും മറ്റ് രേഖകളും കെസിആര്‍ കൈമാറി. കഴിഞ്ഞ 19ാം തിയതിയാണ് കേണല്‍ ബി. സന്തോഷ് ബാബുവിന്‍റെ കുടുംബത്തിന് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. സന്തോഷ് ബാബുവിന്‍റെ വെങ്കല പ്രതിമ ടൗണില്‍ സ്ഥാപിക്കുന്നമെന്നും പ്രഖ്യാപനമുണ്ട്.
മന്ത്രിമാരായ ജി. ജഗദീഷ് റെഡ്ഡിയും, വെമുല പ്രശാന്ത് റെഡ്ഡിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്‌ചയുണ്ടായ ചൈനീസ് ആക്രമണത്തിലാണ് കേണല്‍ ബി. സന്തോഷ് ബാബു അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയും കേണല്‍ ബി. സന്തോഷ് ബാബുവിന്‍റെ കുടുംബത്തിന് ലഭിക്കും