തെലങ്കാന: ഈ വർഷത്തെ ബോണലു ഉത്സവം ക്ഷേത്രങ്ങൾക്കുള്ളിൽ തന്നെ നടത്തുമെന്ന് തെലങ്കാന സർക്കാർ. എല്ലാ വർഷവും സംസ്ഥാന സർക്കാർ ബോണലു വിപുലമായി ആഘോഷിക്കുന്നുണ്ടെന്നും സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഈ ഉത്സവം സംസ്ഥാന ഉത്സവമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി മഹമൂദ് അലി അറിയിച്ചു. മേളയുടെ നടത്തിപ്പിനായി കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ 15 കോടി രൂപ നൽകിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഘോഷയാത്രകളും മറ്റ് ആഘോഷങ്ങളും അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
തെലങ്കാനയിലെ ബോണലു ഉത്സവം ഈ വര്‍ഷം ആചാരം മാത്രമായി നടത്തുമെന്ന് സര്‍ക്കാര്‍
എല്ലാ വർഷവും സംസ്ഥാന സർക്കാർ ബോണലു വിപുലമായി ആഘോഷിക്കുന്നുണ്ടെന്നും സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഈ ഉത്സവം സംസ്ഥാന ഉത്സവമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി മഹമൂദ് അലി അറിയിച്ചു.
ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിലെ 3,020 ക്ഷേത്രങ്ങളിൽ എല്ലാ വർഷവും ബോണലു ഉത്സവം ആഘോഷിച്ച് വരുന്നതായി തൊഴിൽ വകുപ്പ് മന്ത്രി വ്യക്തമാക്കി. എന്നാൽ ഈ വർഷം സർക്കാരിന്‍റെയും സംഘാടകരുടെയും പദ്ധതികളിൽ മാറ്റം വരുത്തി. അതത് വീടുകളിൽ ദേവിക്ക് ബോണം അർപ്പിക്കണമെന്നും ക്ഷേത്രങ്ങളിൽ ഒത്തുകൂടരുതെന്നും ജനങ്ങളോട് അഭ്യർഥിച്ചു. ബോണലുവിന്‍റെ തത്സമയ സംപ്രേഷണം സംഘടിപ്പിക്കും. അതുവഴി ഭക്തർക്ക് ബോണലു ഉത്സവ ആഘോഷത്തിൽ വെർച്വൽ പങ്കാളിത്തത്തിൽ പങ്കെടുക്കാം. സുരക്ഷയ്ക്കും സമുദായത്തിനും വേണ്ടി ആചാരങ്ങൾ അനുസരിച്ച് വീടുകൾക്കുള്ളിൽ ഉത്സവം ആഘോഷിക്കുന്നതിലൂടെ സർക്കാരുമായി സഹകരിക്കാൻ എല്ലാ കമ്മിറ്റി അംഗങ്ങളോടും മറ്റ് ഉദ്യോഗസ്ഥരോടും ആഭ്യന്തരമന്ത്രി അഭ്യർഥിച്ചു.