മൂന്ന് വയസുകാരിയെ പീഡിപ്പിച്ച 57കാരന് ജീവപര്യന്തം തടവ് - പോക്‌സോ
പല്‍തേവാര്‍ ശ്രീനിവാസന്‍ (57) എന്നയാളെയാണ് ശിക്ഷിച്ചത്. 2017 ഡിസംബര്‍ 31 നാണ് സംഭവം നടന്നത്
സംഘറെഡ്ഡി (തെലങ്കാന): മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു. സംഘറെഡ്ഡി ജില്ലാ സെഷന്‍സ് കോടതിയാണ് പല്‍തേവാര്‍ ശ്രീനിവാസന്‍ (57) എന്നയാള്‍ക്ക് ശിക്ഷ വിധിച്ചത്. അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
തെലങ്കാനയിലെ സംഘറെഡ്ഡിയില്‍ 2017 ഡിസംബര്‍ 31 നാണ് കേസിനാസ്പദമായ സംഭവം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടി കരയുന്നതുകണ്ട നാട്ടുകാര്‍ സമീപത്തുണ്ടായിരുന്ന പല്‍തേവാര്‍ ശ്രീനിവാസനെ സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.