പാട്‌ന: അതിഥി തൊഴിലാളികളെ മടങ്ങിയെത്തിക്കുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയമെന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവ്. നാല്‍പത് ലക്ഷത്തോളം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 3500 തൊഴിലാഴികള്‍ മാത്രമാണ് ബിഹാറില്‍ മടങ്ങിയെത്തിയത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പല ഒഴിവുകഴിവുകളുമാണ് പറയുന്നതെന്നും തേജശ്വി യാദവ് ആരോപിച്ചു.
അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് ആര്‍ജെഡി വഹിക്കുമെന്ന് തേജസ്വി യാദവ്
നാല്‍പത് ലക്ഷത്തോളം തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 3500 തൊഴിലാളികള്‍ മാത്രമാണ് ബിഹാറില്‍ മടങ്ങിയെത്തിയത്.
കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അതിഥി തൊഴിലാളികളുമായെത്തുന്ന 50 ട്രെയിനുകളുടെ യാത്രാചെലവ് ആര്‍ജെഡി വഹിക്കുമെന്നും തേജേസ്വി യാദവ് ട്വിറ്ററിലൂടെ അറിയിച്ചു. സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍മിക്കുന്നതിനും സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുമായി 49,000 കോടി രൂപ ചെലവഴിച്ച നിതീഷ് കുമാര്‍ സര്‍ക്കാരിന് സാധാരണക്കാരന് വേണ്ടി 500 രൂപ പോലും മുടക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുമ്പും മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആളുകളെ മടക്കിയെത്തിക്കാന്‍ 2000 ബസുകള്‍ പാര്‍ട്ടി സര്‍ക്കാരിന് നല്‍കിയിരുന്നു.