മധ്യപ്രദേശില്‍ മൂന്നുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ പതിനഞ്ചുകാരനെ പൊലീസ് പിടികൂടി. സാറ്റ്ന ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ അടുത്തുള്ള വയലിലേക്ക് കൂട്ടികൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം നടന്നതിനു ശേഷം പെണ്‍കുട്ടി കാര്യങ്ങള്‍ അമ്മയോടു വന്നു പറയുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആനന്ദിലാല്‍ ശുക്ല പറഞ്ഞു.
മധ്യപ്രദേശില്‍ മൂന്നുവയസ്സുകാരിക്ക് പീഡനം; പതിനഞ്ചുകാരന്‍ പിടിയില്‍ - മധ്യപ്രദേശ്
പെണ്‍കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പീഡനം
സംഭവം പുറത്തറിഞ്ഞതോടെ പ്രാദേശിക നേതാക്കള്‍ ഇരു കുടുംബത്തേയും വിളിച്ച് കാര്യങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിച്ചതോടെ പൊലീസ് കേസെടുത്തു. പ്രതിയെ ഇന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കും.