പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ - Teenage Dalit girl
ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ 14 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു. ചിത്രകൂട് ജില്ലയിലെ രാജാപൂരിലാണ് സംഭവം. പാടത്തേക്ക് പോകും വഴിയാണ് 14 വയസുകാരിയെ പ്രതി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്. വീട്ടിൽ മടങ്ങി എത്തിയ കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. 21 വയസുള്ള പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡ്, പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തു.