ഫോണ്‍ വാങ്ങി നല്‍കാത്തതിനാല്‍ മഹാരാഷ്‌ട്രയില്‍ 19കാരി ആത്മഹത്യ ചെയ്തു
സഹോദരന്‍റെ മൊബൈന്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കാത്തതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തിനു ശേഷം പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു.
മുംബൈ:നാഗ്‌പൂരില്‍ 19കാരി ആത്മഹത്യ ചെയ്തു. സഹോദരന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടി ഫോണ്‍ വാങ്ങി തരാന്‍ മതാപിതാക്കളോട് ആവശ്യപ്പെടുകയും എന്നാല്‍ മോശം സാമ്പത്തിക സ്ഥിതിയായതിനാല്‍ മാതാപിതാക്കള്‍ നിരസിക്കുകയുമായിരുന്നു. സഹോദരന് മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല. ഇതിനെ ചൊല്ലി വാക്കു തര്‍ക്കമുണ്ടാകുകയും പെണ്‍കുട്ടി വിഷം കഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.