കേരളം

kerala

ETV Bharat / bharat

ആന്ധ്രപ്രദേശില്‍ ടിഡിപി എംഎൽഎമാര്‍ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി

നിയമസഭയിൽ സംസാരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങിയ എംഎൽഎമാര്‍ അൽപസമയത്തിന് ശേഷം സഭയിൽ തിരിച്ചെത്തി

നിയമസഭയിൽ നിന്ന് ഇറങ്ങിപോയി  ആന്ധ്ര പ്രദേശ് സംസ്ഥാന നിയമസഭ  ടിഡിപി എംഎൽഎ  ആന്ധ്രാ പ്രദേശ് സർക്കാർ മണൽ മാഫിയ  മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു  TDP MLAs walk out of Andhra Pradesh Assembly, rejoin after some time  TDP MLAs walk out of Andhra Pradesh Assembly  TDP MLAs walk out
നിയമസഭയിൽ നിന്ന് ഇറങ്ങിപോയി പ്രതിഷേധം അറിയിച്ച് ടിഡിപി എംഎൽഎ

By

Published : Dec 2, 2020, 12:34 PM IST

അമരാവതി: സംസ്ഥാന നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി ടിഡിപി എംഎൽഎമാര്‍. സഭയിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് ആരോപിച്ചാണ് വാക്കൗട്ട് നടത്തിയത്. അൽപ സമയത്തിന് ശേഷം എംഎൽഎമാര്‍ സഭയിൽ തിരിച്ചെത്തി. സഭ ചേരുന്നതിന് മുന്നോടിയായി ടിഡിപി എംഎൽഎമാർ സൗജന്യ മണൽ നയം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അസംബ്ലിക്ക് സമീപം പ്രതിഷേധിച്ചിരുന്നു.

ആന്ധ്രാ പ്രദേശ് സർക്കാർ മണൽ മാഫിയയെ സഹായിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആരോപിച്ചു. കഴിഞ്ഞ ദിവസം സഭയിൽ നിന്ന് 15 ടിഡിപി എംഎൽഎമാരെ സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌തിരുന്നു. ആന്ധ്രാപ്രദേശ് ടൗൺഷിപ്പ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചര്‍ ഡെവലപ്മെന്‍റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട ചർച്ചയിൽ മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു സ്‌പീക്കറുടെ നടപടി.

ABOUT THE AUTHOR

...view details