അമരാവതി: പൊലീസ് സ്റ്റേഷനിൽ നിന്നു ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം. തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചൗധരി അവിനാശ് ആണ് ശ്രീകാകുളം ജില്ലയിലെ എച്ചേർല ടൗൺ പോലീസ് സ്റ്റേഷന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. എസ്എം പുരം ഗ്രാമത്തിലെ മുൻ പ്രസിഡന്‍റായിരുന്നു ചൗധരി അവിനാശ്.
പൊലീസ് സ്റ്റേഷന് മുകളില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ച് ടിഡിപി നേതാവ് - YSRCP
തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചൗധരി അവിനാശ് ആണ് ശ്രീകാകുളം ജില്ലയിലെ എച്ചേർല ടൗൺ പോലീസ് സ്റ്റേഷന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
പൊലീസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ച് ടിഡിപി നേതാവ്
ശിവക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് ടിഡിപി പ്രവര്‍ത്തകരും വൈഎസ്ആർസിപി പ്രവർത്തകരും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് അവിനാശിനെ എച്ചേർല പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.പ്രാദേശിക വൈഎസ്ആർസിപി നേതൃത്വത്തിന്‍റെ സമ്മർദ്ദത്തെത്തുടർന്നാണ് തന്നെ പൊലീസ് ലക്ഷ്യമിടുന്നതെന്ന് അവിനാശ് ആരോപിച്ചു. അവിനാശിനെ ശ്രീകാകുളം ടൗണിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.