കേരളം

kerala

ETV Bharat / bharat

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് നേരെ ടാങ്കര്‍ പാഞ്ഞുകയറി; രണ്ട് മരണം - വാഹനാപകടം

മുംബൈയിലെ വിഖ്രോളിയില്‍ ഇന്നലെ രാത്രി ഒന്‍പതരക്ക് ആയിരുന്നു സംഭവം.

ടാങ്കര്‍ പാഞ്ഞുകയറി രണ്ട് മരണം

By

Published : Jun 9, 2019, 3:22 AM IST

മുംബൈ: ഫുട്പാത്തില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെ ടാങ്കര്‍ ലോറി പാഞ്ഞു കയറി രണ്ട് സ്ത്രീകള്‍ മരിച്ചു. ഇവര്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ വിഖ്രോളിയില്‍ ഇന്നലെ രാത്രി ഒന്‍പതരക്ക് ആയിരുന്നു സംഭവം.

ടാങ്കര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ടാങ്കറില്‍ ഇടിച്ചു. തുടര്‍ന്നാണ് ഉറങ്ങിക്കിടന്നവര്‍ക്ക് മുകളിലേക്ക് വാഹനം കയറിയത്. രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിനിടയാക്കിയ ടാങ്കര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
:

ABOUT THE AUTHOR

...view details