തമിഴ്‌നാട്ടില്‍ 5,659 പുതിയ കൊവിഡ് കേസുകള്‍ കൂടി; 67 മരണം - covid update
5,41,819 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടപ്പോള്‍ 9,520 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു
കൊവിഡ്
ചെന്നൈ:തമിഴ്‌നാട്ടില്‍ 5,659 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 67 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,97,602 ആയി. 5,41,819 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടപ്പോള്‍ 9,520 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തിലുള്ള 66 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 186 കൊവിഡ് പരിശോധന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.