കേരളം

kerala

ETV Bharat / bharat

തെലങ്കാന ഗവർണറായി തമിഴിസൈ സൗന്ദരരാജൻ സത്യപ്രതിജ്ഞ ചെയ്തു

അമ്പത്തിയെട്ടുകാരിയായ സൗന്ദരരാജൻ മുൻ തമിഴ്‌നാട് ബി.ജെ.പി മേധാവിയും പാർട്ടിയുടെ ദേശീയ സെക്രട്ടറിയുമായിരുന്നു. പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ നിന്ന് വന്നെങ്കിലും വാജ്പേയി സർക്കാരിന്‍റെ കാലത്ത് ബി.ജെ.പിയിൽ ചുവടുറപ്പിക്കുകയായിരുന്നു തമിഴിസൈ.

By

Published : Sep 8, 2019, 7:22 PM IST

തെലങ്കാന ഗവർണറായി തമിഴിസൈ സൗന്ദരരാജൻ സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ വനിതാ ഗവർണറായി തമിഴിസൈ സൗന്ദരരാജൻ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാൻ സത്യപ്രതിജ്ഞ ചൊല്ലി നൽകി. രാജ്ഭവനിലാണ് ചടങ്ങുകൾ നടന്നത്. അമ്പത്തിയെട്ടുകാരിയായ സൗന്ദരരാജൻ തമിഴ്‌നാട്ടിലെ ബി.ജെ.പി മുൻ മേധാവിയും പാർട്ടിയുടെ ദേശീയ സെക്രട്ടറിയുമായിരുന്നു. 2014 ജൂൺ രണ്ടിന് രൂപീകൃതമായ തെലങ്കാനയുടെ രണ്ടാമത്തെ ഗവർണറായാണ് തമിഴിസൈ ചുമതലയേറ്റത്. സംസ്ഥാനത്തെ ആദ്യ ഗവർണർ ആയിരുന്ന ഇ.എസ്.എൽ നരസിംഹന്‍റെ കാലാവധി പൂർത്തിയായതോടെയാണ് തമിഴിസൈ നിയമിക്കപ്പെട്ടത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണൻ റെഡ്ഡി, ഹിമാചൽ പ്രദേശ് നിയുക്ത ഗവർണർ ബന്ദാരു ദത്താത്രേയ, തെലങ്കാന നിയമസഭാ സ്പീക്കർ പോച്ചരം ശ്രീനിവാസ് റെഡ്ഡി, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. പരമ്പരാഗത കോൺഗ്രസ് കുടുംബത്തിൽ നിന്ന് വന്നെങ്കിലും വാജ്പേയി സർക്കാരിന്‍റെ കാലത്ത് ബി.ജെ.പിയിൽ ചുവടുറപ്പിക്കുകയായിരുന്നു തമിഴിസൈ സൗന്ദരരാജന്‍.

തെലങ്കാന ഗവർണറായി തമിഴിസൈ സൗന്ദരരാജൻ സത്യപ്രതിജ്ഞ ചെയ്തു

ABOUT THE AUTHOR

...view details