തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്നു
തമിഴ്‌നാട്ടിൽ 2107 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളത്
തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ വർധിക്കുന്നു
ചെന്നൈ: 24 മണിക്കൂറിനുള്ളിൽ 527 കൊവിഡ് കേസുകളും ഒരു മരണവും തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3550 ആയി. പുതിയ കേസുകൾ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് ചെയ്‌തതെന്നും തമിഴ്‌നാട്ടിൽ 2107 ആക്‌ടീവ് കേസുകളാണ് നിലവിലുള്ളതെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 1409 പേരാണ് രോഗത്തിൽ നിന്ന് മുക്തരായത്. 31 പേർ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചുവെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.