ചെന്നൈ:പൗരത്വ ഭേദഗതി നിയമം (സിഎഎ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം. തൗഹീദ് ജമാത്ത് (ടിഎൻടിജെ) എന്ന ഇസ്ലാമിക് സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് പ്രതിഷേധക്കാർ ബുധനാഴ്ച മദ്രാസ് ഹൈക്കോടതിക്ക് സമീപം തടിച്ചുകൂടി. 'ജയിൽ ഭാരോ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം ഒരു മാസത്തിലേറെയായി സിഎഎയില്‍ പ്രതിഷേധിച്ച് വാഷർമാൻപേട്ടില്‍ നടന്നുവരുന്ന പ്രക്ഷോഭം താൽക്കാലികമായി നിർത്തിവച്ചു.
പൗരത്വ ഭേദഗതി നിയമം; തൗഹീദ് ജമാത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം
'ജയിൽ ഭാരോ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം ഒരു മാസത്തിലേറെയായി സിഎഎയില്‍ പ്രതിഷേധിച്ച് വാഷർമാൻപേട്ടില്‍ നടന്നുവരുന്ന പ്രക്ഷോഭം താൽക്കാലികമായി നിർത്തിവച്ചു.
മാർച്ച് 31 വരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും സൂപ്പർമാർക്കറ്റുകളും തിയേറ്ററുകളും പബ്ബുകളും നീന്തൽക്കുളങ്ങളും ജിമ്മുകളും മറ്റ് ജനക്കൂട്ടങ്ങളും അടച്ചുപൂട്ടാൻ തമിഴ്‌നാട് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ആരാധനാലയങ്ങളിൽ ആളുകളെ സ്ക്രീനിംഗ് നടത്തണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. അടുത്ത 15 ദിവസത്തേക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം തമിഴ്‌നാട്ടില്‍ ഇതുവരെ ഒരു പോസിറ്റീവ് കൊവിഡ്-19 കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.