ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 15കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓൺലൈൻ ക്ലാസുമായി പൊരുത്തപ്പെടാൻ കഴിയാത്തതിനെ തുടർന്നാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ പഠനത്തെ തുടർന്ന് വിഷാദം; തമിഴ്‌നാട്ടില്‍ പത്താം ക്ലാസുകാരി തൂങ്ങിമരിച്ചു
പ്രാഥമിക അന്വേഷണത്തിൽ പഠനവുമായി ബന്ധപ്പെട്ട് പെൺകുട്ടി വിഷാദത്തിലായിരുന്നുവെന്നും പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ കുറഞ്ഞ മാർക്ക് ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സുബിക്ഷയാണ് മരിച്ചത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയിൽ നിന്ന് സമ്മാനം ലഭിച്ചിട്ടുള്ള വിദ്യാർഥിയ്ക്ക് വിവിധ പ്രസംഗ, ഉപന്യാസ രചന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ പഠനവുമായി ബന്ധപ്പെട്ട് പെൺകുട്ടി വിഷാദത്തിലായിരുന്നുവെന്നും പത്താം ക്ലാസ് ബോർഡ് പരീക്ഷകളിൽ കുറഞ്ഞ മാർക്ക് ലഭിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ തിരുപ്പുവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.