ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 817 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,545 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് പേർക്കാണ് കൊവിഡിൽ ജീവൻ നഷ്‌ടമായത്. സംസ്ഥാനത്ത് ഇതുവരെ 133 പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇന്ന് 567 കൊവിഡ് രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ, വൈറസിൽ നിന്നും മോചിതരാകുന്നവരുടെ മൊത്തം എണ്ണം 9,909 ആയി.
തമിഴ്‌നാട്ടിൽ 817 പേർക്ക് കൂടി കൊവിഡ്; പോസിറ്റീവ് കേസുകൾ 18,000 കടന്നു - Tamil Nadu covid
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ ആറ് പേർ മരിച്ചു. ഇതോടെ ആകെ 133 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്‌നാട്ടിൽ 817 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,51,767 ആയി. പുതുതായി 6,387 ആളുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കൊവിഡ് മരണസംഖ്യ 4,337 ആണ്. ഇതുവരെ, 64,426 പേർ വൈറസ് ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് 83,004 കൊവിഡ് കേസുകളാണ് സജീവമായുള്ളത്.