തിരുനെൽവേലി: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മരിച്ച ഒരു കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലെത്തിച്ചു. കഴിഞ്ഞ 15 വര്‍ഷമായി സുബ്ബുരാജ് സൂറത്തിലെ ഭക്ഷണ ശാലയില്‍ ജോലി ചെയ്യുകയായിരുന്നു . മരണ കാരണം വ്യക്തമല്ല. ഗുരുതരമല്ലാത്ത അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജില്ലാ കലക്ടര്‍ ശില്‍പ പ്രഭാകര്‍ ഇടെപെട്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
സൂറത്തില്‍ മരിച്ചയാളുടെ മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ചു
58 വയസുള്ള ഇയാള്‍ അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക്ക് ഡൗണ്‍ കാരണം മൃതേദഹം നാട്ടിലെത്തിക്കാന്‍ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. കലക്ടര്‍ ഇടപെട്ടാണ് മൃതദേഹം സ്വദേശത്തെത്തിച്ചത്.
സൂറത്തില്‍ മരിച്ചയാളുടെ മൃതദേഹം തിരുനെല്‍വേലിയിലെത്തിച്ചു
മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്ബുരാജിന്‍റെ ഭാര്യ ജില്ലാ ഭരണ കൂടത്തെ സമീപിക്കുകയായിരുന്നു. നാല് ദിവസം കൊണ്ടാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പലരും മൃതദേഹവുമായി യാത്രചെയ്യാന്‍ വിമുഖത കാണിച്ചതായി ജില്ലാ കലക്ടര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ശവസംസ്കാര ചടങ്ങുകള്‍ നടന്നത്.