തമിഴ്നാട്ടിൽ കൊവിഡ് രോഗികള്‍ 50,000 കടന്നു - കൊവിഡ്
സംസ്ഥാനത്ത് ബുധനാഴ്ച 48 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 576 ആയി
തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 50,000 കടന്നു
ചെന്നൈ: തമിഴ്നാട്ടിൽ 2,174 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 50,193 ആയി. സംസ്ഥാനത്ത് ബുധനാഴ്ച 48 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 576 ആയി. ചൊവ്വാഴ്ച സംസ്ഥാനത്ത് 19,242 പരിശോധനകള്‍ നടത്തിയിരുന്നു.