ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് പരിശോധന നടത്തുന്നത്. തിങ്കളാഴ്‌ച മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ക്യാമ്പ് ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥരും കൊവിഡ് പരിശോധനക്ക് വിധേയരായിരുന്നു. എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നും ആര്‍ക്കും രോഗബാധയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് - test negative
ഓഫീസ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുമ്പും മുഖ്യമന്ത്രി പളനിസ്വാമിക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലും മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. 66കാരനായ മുഖ്യമന്ത്രി പ്രോട്ടോക്കോൾ അനുസരിച്ച് സ്വയം പരിശോധനക്ക് വിധേയനാകുകയായിരുന്നെന്ന് ആരോഗ്യമന്ത്രി ഡോ. സി.വിജയ ഭാസ്‌കർ പറഞ്ഞു. തമിഴ്‌നാട്ടിൽ 105 കൊവിഡ് 19 പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 15,85,782 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.