കേരളം

kerala

ETV Bharat / bharat

പി വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എഴുപതുകാരൻ - തമിഴ്‌നാടു

തമിഴ്‌നാട്ടിലെ രാമനാദപുരം ജില്ലാ സ്വദേശിയായ മാലൈസ്വാമിയാണ് പി വി സിന്ധുവിനെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയത്

എഴുപതുകാരന് പി വി സിന്ധുവിനെ കല്യാണം കഴിക്കാൻ ആഗ്രഹം

By

Published : Sep 18, 2019, 6:35 PM IST

ചെന്നൈ : എഴുപതുവയസ്സുകാരനായ മാലൈസ്വാമിക്ക് ഇന്ത്യൻ ബാഡ്മിന്‍റൺ താരമായ പി വി സിന്ധുവിനെ കല്യാണം കഴിക്കാൻ ആഗ്രഹം.തമിഴ്‌നാട്ടിലെ രാമനാദപുരം ജില്ലാ സ്വദേശിയാണ് മാലൈസ്വാമി. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്‌ടര്‍ക്ക് മാലൈസ്വാമി അപേക്ഷയും നല്‍കി. കല്യാണത്തിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്തി കൊടുത്തിലെങ്കില്‍ ബലമായി തട്ടികൊണ്ടുപോയി വിവാഹം കഴിക്കുമെന്നും മാലൈസ്വാമി ഭീഷണിപ്പെടുത്തി.

എഴുപതുകാരന് പി വി സിന്ധുവിനെ കല്യാണം കഴിക്കാൻ ആഗ്രഹം

ജനങ്ങൾക്ക് പരാതികളും അപേക്ഷകളും സമര്‍പ്പിക്കാൻ വേണ്ടി ജില്ലാ കളക്‌ടര്‍ സംഘടിപ്പിച്ച മീറ്റിങ്ങിലാണ് സംഭവം അരങ്ങേറിയത്. മീറ്റിങ്ങില്‍ മാലൈസ്വാമി സിന്ധുവിന്‍റെ ഒരു ഫോട്ടേയും കത്തുമായാണ് എത്തിയത്. തനിക്ക് എഴുപത് വയസ്സല്ലെന്നും പതിനാറ് വയസ്സുള്ള താന്‍ ഏപ്രില്‍ 4 2004-ല്‍ ജനിച്ചതാണെന്നും മാലൈസ്വാമി അവകാശപ്പെട്ടു. പി വി സിന്ധുവിന്‍റെ കരിയര്‍ നേട്ടങ്ങൾ തന്‍റെ മനസിനെ സ്വാധീനിച്ചുവെന്നും അതിനാലാണ് സിന്ധുവിനെ ജീവിത പങ്കാളിയാക്കാൻ തീരുമാനിച്ചതെന്നും മാലൈസ്വാമി പറഞ്ഞു.

ABOUT THE AUTHOR

...view details