ന്യൂഡൽഹി:ഡൽഹിയിലെ നിസാമുദ്ദീനിൽ മാർച്ച് മാസത്തിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനം കൊവിഡ് വ്യാപനം വ്യാപിക്കാൻ കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട് 233 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായും മാർച്ച് 29 മുതൽ സംഘടനാ ആസ്ഥാനത്ത് നിന്ന് 2,361 പേരെ ഒഴിപ്പിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം - തബ്‌ലീഗ് ജമാഅത്ത് കൊവിഡ് വ്യാപനത്തിന് കാരണം
സംഭവവുമായി ബന്ധപ്പെട്ട് 233 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായും മാർച്ച് 29 മുതൽ സംഘടനാ ആസ്ഥാനത്ത് നിന്ന് 2,361 പേരെ ഒഴിപ്പിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ പറഞ്ഞു.
തബ്‌ലീഗ് ജമാഅത്ത് വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിവിധ അധികാരികൾ നൽകിയ മാർഗനിർദേശങ്ങളും ഉത്തരവുകളും അവഗണിച്ച് അടച്ചിട്ട പ്രദേശത്ത് വലിയ തരത്തിലുള്ള ഒത്തു ചേരൽ നടത്തിയതായും ഇവിടെ സാമൂഹിക അകലം പാലിക്കുകയോ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലെന്നും ഡൽഹി പൊലീസ് റിപ്പോർട്ട് ചെയ്തിരുന്നു.