ഫുഡ് ഡെലിവറി ആപ്പായ സ്വിഗി ഇനി മുതൽ അവശ്യ സാധനങ്ങളുടെയും ഡെലിവറിക്ക് തയ്യാറാകുന്നു. പച്ചക്കറികളുടെയും മറ്റു അവശ്യ സാധനങ്ങളുടെയും സേവനങ്ങളാണ് സ്വിഗിയിൽ പുതുതായി ആരംഭിക്കാൻ ഒരുങ്ങുന്നത്. ലോക്ക് ഡൗൺ സാഹചര്യത്തിൽ അവശ്യ സേവനങ്ങൾ ജനങ്ങളുടെ വാതിലിൽ എത്തിക്കുന്നതിലൂടെ കൊവിഡ് രോഗ പ്രതിരോധത്തിന്‍റെ ഭാഗമാകുകയാണെന്ന് സ്വിഗി സിഒഒ വിവേക് സുന്ദർ പറഞ്ഞു. ഗ്രോസറി എന്ന ഓപ്ഷനിലൂടെ അടുത്തുള്ള സ്റ്റോറുകളിൽ നിന്ന് ആവശ്യമായ സാധനങ്ങൾ വാങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.
125 നഗരങ്ങളിൽ അവശ്യ വസ്‌തുക്കൾ വിതരണം ചെയ്യാനൊരുങ്ങി സ്വിഗി
ഗ്രോസറി, സ്വിഗി ഗോ തുടങ്ങിയ പുതിയ ഓപ്ഷനുകൾ സ്വിഗിയിൽ ആരംഭിച്ചു.
125 നഗരങ്ങളിൽ അവശ്യ വസ്‌തുക്കൾ വിതരണം ചെയ്യാനൊരുങ്ങി സ്വിഗി
എച്ച്‌യുഎൽ, പി & ജി, ഗോദ്‌റെജ്, ഡാബൂർ, മാരികോ, വിശാൽ മെഗാ മാർട്ട്, അദാനി വിൽമെർസ് തുടങ്ങിയ നിരവധി ബ്രാൻഡുകളുമായി ഇതിലൂടെ സ്വിഗി കൈകോർക്കുകയാണ് . 15 നഗരങ്ങളിലായി സ്വിഗി ഗോ ഓപ്ഷനും പുതുതായി നവീകരിച്ചിട്ടുണ്ട്.