കേരളം

kerala

ETV Bharat / bharat

പാകിസ്ഥാനിൽ നിന്നും ആക്രമണമുണ്ടായാൽ തിരിച്ചടി സുനിശ്ചിതമെന്ന് സുഷമ സ്വരാജ്

പാകിസ്ഥാനുമായുള്ള പ്രശ്നം രൂക്ഷമാക്കാൻ ആഗ്രഹമില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇമ്രാൻഖാൻ അത്ര നല്ലമനുഷ്യനാണെങ്കിൽ മസൂദ് അസറിനെ ഇന്ത്യക്ക് വിട്ടുതരട്ടെയെന്നും സുഷമ സ്വരാജ്.

സുഷമ സ്വരാജ്

By

Published : Mar 14, 2019, 1:24 PM IST

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ രൂപപ്പെട്ട പ്രശ്നങ്ങൾ വീണ്ടും ഇന്ത്യ വഷളാക്കുമോയെന്ന് പാകിസ്ഥാന് ഭയമുണ്ടെന്ന് സുഷമ സ്വരാജ്. നിരവധി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ രമ്യതയിലെത്താൻ ഇന്ത്യയുമായി സംസാരിക്കാൻ പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടുള്ളതായും സുഷമ സ്വരാജ് പറഞ്ഞു.

നിരവധി വിദേശകാര്യ മന്ത്രിമാരാണ് സമാധാനപരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ടത്, എന്നാൽ അവർക്കുള്ള മറുപടി ഒന്നുമാത്രമാണ് ഇന്ത്യക്ക് പാകിസ്ഥാനുമായുള്ള ബന്ധം വഷളാക്കണമെന്ന് ആഗ്രഹമില്ല. പക്ഷേ അവരിൽ നിന്നും ഭീകരാക്രമണങ്ങൾ തുടർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കും, നിശബ്ദത പാലിക്കാൻ ഇന്ത്യക്ക് കഴിയില്ല. സുഷമ സ്വരാജ് വ്യക്തമാക്കി.

ചർച്ചയും ഭീകരവാദവും ഒരുമിച്ച് കൊണ്ടു പോവാൻ കഴിയില്ല, പാകിസ്ഥാൻ ആദ്യം അവരുടെ മണ്ണിൽ തീവ്രവാദത്തിനെതിരെ നടപടിയെടുക്കട്ടെ,​ "ജെയ്‌ഷെ മുഹമ്മദിനു വേണ്ടി പാകിസ്ഥാൻ സൈന്യം ഇന്ത്യയെ എന്തിന് ആക്രമിക്കണം?​ ജെയ്‌ഷെ മുഹമ്മദിനെ സ്വന്തം മണ്ണിൽ വച്ചുപൊറുപ്പിക്കുക മാത്രമല്ല നിങ്ങൾ ചെയ്യുന്നത്. പകരം അവർക്ക് വേണ്ടി ഫണ്ട് രൂപീകരിക്കുകയും കൂടിയാണ്, എന്നിട്ട് ഏതെങ്കിലും രാജ്യത്തു നിന്നും തിരിച്ചടിയുണ്ടാകുമ്പോൾ തീവ്രവാദ ഗ്രൂപ്പുകൾക്ക് വേണ്ടി പാകിസ്ഥാൻ വീണ്ടും അക്രമം നടത്തുന്നു- സുഷമ സ്വരാജ് പ്രതികരിച്ചു.


ABOUT THE AUTHOR

...view details