ന്യൂഡൽഹി: എടനീർ മഠാധിപതി കേശവാനന്ദ ഭാരതിയുടെ സമാധിയിൽ അനുസ്‌മരണം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദായ സേവനത്തിനും പാവപ്പെട്ടവരെ ശാക്തീകരിക്കുന്നതിനുമായി നൽകിയ സംഭാവനകളിലൂടെ അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേശവാനന്ദ ഭാരതിയുടെ സമാധിയിൽ അനുസ്‌മരണം അറിയിച്ച് പ്രധാനമന്ത്രി - അമിത് ഷാ
ഇഎംഎസ് സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ച വ്യക്തിയാണ് കേശവാനന്ദ ഭാരതി.
ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും ഭരണഘടനയോടും അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം വരും തലമുറകളെയും പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഒരു മഹാനായ തത്ത്വചിന്തകനെയാണ് നഷ്‌ടപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തിന്‍റെ സംരക്ഷകനായി അദ്ദേഹം ഓർമിക്കപ്പെടുമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ഇഎംഎസ് സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയെ സമീപിച്ച വ്യക്തിയാണ് കേശവാനന്ദ ഭാരതി. സ്വതന്ത്ര ഇന്ത്യയിലെ സുപ്രധാനമായ കേസായിരുന്നു ഇത്.