ജയ്പൂർ: രാജസ്ഥാനിൽ ശ്രീഗംഗാനഗറിലെ ഇന്ത്യാ- പാകിസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ നിലയിൽ പ്രാവിനെ പിടികൂടി. പ്രാവിനെ ആദ്യം കണ്ട പ്രദേശവാസികൾ അതിനെ ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു.
പരിശോധനയ്ക്കിടെ പ്രാവിന്‍റെ കാലിൽ അക്കങ്ങളോട് കൂടിയ പച്ച മോതിരം കണ്ടെത്തി. മറ്റ് ഉപകരണങ്ങളോ വസ്തുക്കളോ ഒന്നും പ്രാവിൽ നിന്നും കണ്ടെത്തിയിട്ടില്ല. ആരോഗ്യ പരിശോധനയ്ക്ക് ശേഷം കൂടുതൽ പരിശോധനയ്ക്കായി പ്രാവിനെ വനം വകുപ്പിന് കൈമാറുമെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാവിന്‍റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.