ജയ്‌പൂർ: രാജസ്ഥാനിലെ സൂറത്‌ഗറില്‍ സംശയാസ്പദമായി ബോംബിനോട് സാദൃശ്യമുള്ള വസ്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ അനുപ്ഗഡ് ബ്രാഞ്ചിനടുത്തുള്ള സർദാർപുര ലഡാനയ്ക്ക് സമീപമാണ് സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. ബോംബ് ആയിരിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മുൻകരുതൽ നടപടിയായി പ്രദേശത്ത് സുരക്ഷ കർശനമാക്കി.
സൂറത്‌ഗറില്‍ ബോംബിനോട് സാദൃശ്യമുള്ള വസ്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി - പൊലീസ്
ബോംബ് ആയിരിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മുൻകരുതൽ നടപടിയായി പ്രദേശത്ത് സുരക്ഷ കർശനമാക്കി.
സൂറത്ഗാമിൽ ബോംബിനോട് സാദൃശ്യമുള്ള വസ്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
സുരക്ഷാ സേനയെ സംഭവസ്ഥലത്ത് വിന്യസിച്ചതായും സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സൂറത്‌ഗറില്‍ ഇത്തരത്തിൽ നിരവധി ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്.