കേരളം

kerala

ETV Bharat / bharat

ഇൻ്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് - അയോധ്യ കേസ്

ജയ്‌പൂർ, ഭരത്പൂർ എന്നിവിടങ്ങളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ  നിർത്തി വെക്കുകയും വിദ്യദ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയുമായിരുന്നു.

ഇൻ്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

By

Published : Nov 10, 2019, 11:24 AM IST

ജയ്‌പൂർ: ജയ്‌പൂർ കമ്മീഷണറേറ്റിലെ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നാളെ വരെ വിലക്ക്. അയോധ്യ കേസ് വിധിയെ തുടർന്നാണ് ഇന്നലെ മുതൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തി വെച്ചത്. ജയ്‌പൂർ, ഭരത്പൂർ എന്നിവിടങ്ങളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തി വെക്കുകയും വിദ്യദ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയുമായിരുന്നു.
24 മണിക്കൂറാണ് ഇൻ്റർനെറ്റ് സേവനം റദ്ദാക്കിയതെങ്കിലും ഭരത്പൂർ ഡിവിഷണൽ കമ്മീഷണർ ഇന്ന് വരെ സമയം നീട്ടിയിരുന്നു.
ജില്ലയിൽ ക്രമസമാധാനപാലനം നിലനിർത്തുന്നതിനായി സിആർ‌പി‌സി സെക്ഷൻ 144 പ്രകാരം ജയ്‌സാല്‍മീർ ജില്ലാ മജിസ്‌ട്രേറ്റ് ഇന്നലെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details