ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ മോഷ്ടാവിനെ ജനക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. ഗാസിയാബാദിലെ ലോനി സ്വദേശിയായ സൽമാൻ (23) ആണ് കൊല്ലപ്പെട്ടത്. ജൂൺ ഒമ്പതിന് രാത്രി സൽമാനും സുഹൃത്ത് ദീപക്കും ചേർന്ന് പാണ്ഡവ് നഗറിലെ ഒരു വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ചു. ദീപക്ക് ഓടി രക്ഷപ്പെടുകയും സൽമാനെ ജനക്കൂട്ടം ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൈകാലുകൾ കെട്ടിയിട്ട് വടി കൊണ്ടും കല്ലുകൊണ്ടും ക്രൂരമായി മർദിച്ചതായും പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ സൽമാനെ അഴുക്കുചാലിൽ കിടത്തിയതായാണ് കണ്ടതെന്ന് ഡൽഹി പൊലീസ് പിആർഒ മന്ദീപ് സിംഗ് രന്ധവ പറഞ്ഞു.
ഡൽഹിയിൽ മോഷ്ടാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി - Pandav Nagar
ഗാസിയാബാദ് സ്വദേശിയായ സൽമാനാണ് കൊല്ലപ്പെട്ടത്
പൊലീസ് ഇയാളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പീന്നീട് ഇയാളെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരിത്തിയ സൽമാന്റെ നില കൂടുതൽ വഷളായതിനെ തുടർന്ന് പൊലീസ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രാജേഷ് കുമാർ എന്നയാൾക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 304 വകുപ്പ് പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) ജസ്മീത് സിംഗ് പറഞ്ഞു.