ന്യൂഡൽഹി: ഹരിയാന സർക്കാർ റിക്രൂട്ട്മെന്‍റിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല.
പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും പാസായ ഉദ്യോഗാർഥികളുടെ മാർക്ക് പരസ്യപ്പെടുത്തണമെന്നും സുർജേവാല വ്യക്തമാക്കി.

2014 മെയ് 22ന് പഞ്ചാബ് ഹരിയാന ഹൈക്കോടതികൾ സർക്കാർ റിക്രൂട്ട്മെന്‍റിൽ പാസായ ഉദ്യോഗാർഥികളുടെ മാർക്കുകൾ പരസ്യപ്പെടുത്തണമെന്ന് വിധി പുറപ്പെടുവിച്ചിരുന്നു. വിധി അനുസരിച്ച് ബിജെപി സർക്കാർ, പാസായ ഉദ്യോഗാർഥികളുടെ മാർക്ക് പരസ്യപ്പെടുത്തണമെന്ന് സുർജേവാല പറഞ്ഞു.
ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കുംഭകോണത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെയും സുർജേവാല ആഞ്ഞടിച്ചു.
സംസ്ഥാനത്ത് കോൺഗ്രസ് ഭരണത്തിലേറിയാൽ ഈ പ്രശ്നങ്ങളിൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്നും സുർജേവാല പറഞ്ഞു.