രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ചര്‍ച്ചചെയ്യാൻ കോണ്‍ഗ്രസ് രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സില്‍ ലഫ്.ജനറല്‍(റിട്ട) ഡി.എസ്. ഹൂഡയും. കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം വഹിക്കുന്നത് 2016-ലെ മിന്നലാക്രമണത്തില്‍ മുഖ്യപങ്കുവഹിച്ച ഡി.എസ്. ഹൂഡയായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.
കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സിന്‍റെ നേതൃത്വം വഹിക്കാൻ ഡി.എസ്. ഹൂഡയും - rahul gandhi
രാജ്യസുരക്ഷയില്‍ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടായിരിക്കും ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ ഇക്കാര്യങ്ങള്‍ പഠിക്കാനായി രൂപീകരിക്കുന്നത്.
സൈന്യത്തിൽ നിന്നും പൊലീസ് സര്‍വ്വീസില്‍നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമായിരിക്കും കോണ്‍ഗ്രസ് ടാസ്‌ക് ഫോഴ്‌സിന് വേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. രാജ്യസുരക്ഷയില്‍ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ടായിരിക്കും ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ ഇക്കാര്യങ്ങള്‍ പഠിക്കാനായി രൂപീകരിക്കുന്നത്.
ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ജനറലായിരുന്ന ഡി.എസ്. ഹൂഡ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാര്‍ഡറായിരിക്കെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ മിന്നലാക്രമണം നടത്തിയത്.