കേരളം

kerala

ETV Bharat / bharat

സൂറത്തിലെ തീപിടിത്തം; രണ്ട് ഫയർമാൻമാർക്ക് സസ്പെൻഷൻ - Gujarat

ഫയർ ഫോഴ്സ് വിഭാഗത്തിൽ നിന്ന് അറിയിപ്പുണ്ടാകുന്ന വരെ നഗരത്തിലെ  പരിശീലന കേന്ദ്രങ്ങൾ  അടച്ചിടാനും  പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്

സൂറത്തിലെ തീപിടിത്തം; രണ്ട് ഫയർമാൻമാർക്ക് സസ്പെൻഷൻ

By

Published : May 25, 2019, 9:21 PM IST

Updated : May 25, 2019, 10:18 PM IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ വിദ്യാർഥി പരിശീലന കേന്ദ്രത്തില്‍ വന്‍തീപിടിത്തത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടു ഫയർമാൻമാർക്ക് സസ്പെൻഷൻ. സംഭവം നടന്ന് മണിക്കൂറുകൾകകം തന്നെ സെന്‍ററിന്‍റെ ചുമതലക്കാരനായ ഭാർഗവ് ഭുട്ടാനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കെട്ടിട നിർമ്മാതാക്കളായ ഹർഷൽ വെക്കാരിയ ജിഗ്നേഷ് പട്ഗൽ എന്നിവർക്കെതിരെയും ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304, 114 എന്നിവ ചുമത്തി കേസ് എടുത്തിട്ടുണ്ട്.
അപകടത്തെ ചുറ്റിപറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് സൂറത്ത് ക്രൈം ബ്രാഞ്ച് എസിപി ആർആർ സർവ്വായിയ അറിയിച്ചു. ഫയർ ഫോഴ്സ് വിഭാഗത്തിൽ നിന്ന് അറിയിപ്പുണ്ടാകുന്ന വരെ നഗരത്തിലെ എല്ലാ പരിശീലന കേന്ദ്രങ്ങളും അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്.

Last Updated : May 25, 2019, 10:18 PM IST

ABOUT THE AUTHOR

...view details