നരേന്ദ്രമോദിക്ക് ക്ളീൻചിറ്റ്; കോൺഗ്രസിന്‍റെ പരാതി മെയ് എട്ടിന് പരിഗണിക്കും - അമിത് ഷാ
തുടര്‍ച്ചയായ ആറ് തവണയാണ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ കോൺഗ്രസ് നൽകിയ പരാതി സുപ്രീം കോടതി മെയ് എട്ടിന് പരിഗണിക്കും.
അമിത്ഷായും മോദിയും തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാണ് കോൺഗ്രസ് ആരോപണം. ഇവർക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്നാൽ പരാതി പരിശോധിച്ച കമ്മിഷൻ മോദിക്കും അമിത്ഷാക്കും ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. തുടര്‍ച്ചയായ ആറ് തവണയാണ് പെരുമാറ്റച്ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്.