ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നത് മറച്ചുവച്ചെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെതിരെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കും. ഓപ്പൺ കോടതിയിൽ പുനരവലോകന ഹർജികൾ വാദം കേൾക്കാനുള്ള അപേക്ഷ അനുവദനീയമാണെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്‌ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വ്യാജ സത്യവാങ്മൂലം; ഫഡ്‌നവിസിന്‍റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കും
ഫഡ്‌നവിസ് 2014ൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രണ്ട് ക്രിമിനൽ കേസുകളുടെ തീർപ് വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു കേസ്
ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത സതീഷ് ഉകെയുടെ അപ്പീലിലാണ് ഫഡ്‌നവിസിനെതിരെ സുപ്രീംകോടതി വിധി വന്നത്. എല്ലാ കേസുകളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഒരു സ്ഥാനാർഥിക്ക് നിർബന്ധിത നിയമപരമായ ബാധ്യതയുണ്ടെന്ന് അദ്ദേഹം അപ്പീലിൽ പറഞ്ഞിരുന്നു. ഫഡ്‌നവിസ് 2014ൽ സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തനിക്കെതിരായ രണ്ട് ക്രിമിനൽ കേസുകളുടെ തീർപ് വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും പരാതിക്കാരൻ ആരോപിച്ചു. 2019 ഒക്ടോബർ ഒന്നിന് ഫഡ്‌നവിസിന് ക്ലീൻ ചിറ്റ് നൽകിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മാറ്റിവച്ചിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ രണ്ട് കേസുകൾ 1996ലും 1998ലും ഫഡ്‌നവിസിനെതിരെ ഫയൽ ചെയ്തിരുന്നുവെങ്കിലും കുറ്റം ചുമത്തിയിട്ടില്ല.